കുന്ദമംഗലം: റിട്ട. പ്രധാനാധ്യാപകന് മഠത്തില്‍ ബാലകൃഷ്ണന് നായര്‍ (74) നിര്യാതനായി. പരേതനായ മഠത്തില്‍ രാവുണ്ണിനായരുടെയും നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ രാധ. മക്കള്‍: ബിജീഷ് (അധ്യാപകന് എം.എസ്.പി സ്കൂള്‍ മലപ്പുറം), രഞ്ജീഷ്. മരുമക്കള്‍: രമ്യ (അധ്യാപിക ജി.എല്‍.പി.എസ് ചൊവ്വാണ മലപ്പുറം), സീത. സഹോദരങ്ങള്‍: സത്യഭാമ, വേണുഗോപാല്‍ (എക്സ് എയര്‍ഫോഴ്സ്). സഞ്ചയനം വ്യാഴാഴ്ച.