മക്കരപ്പറമ്പ്: വറ്റലൂർ പഴയ മഹല്ല് ജുമാമസ്ജിദ് കമ്മിറ്റി ജോയന്റ് സെക്രട്ടറി നാറാണത്ത് പുണർപ്പ വെങ്കിട്ട അബ്ദുൽ അസീസ് (69) നിര്യാതനായി. ദീർഘകാല പ്രവാസിയും നാറാണത്ത് പാടശേഖര കർഷക കൂട്ടായ്മ പ്രസിഡന്റുമാണ്.
പിതാവ്: ഹുസൈൻ മാസ്റ്റർ. മാതാവ്: കോരൻ കണ്ടത്തിൽ ഫാത്തിമ (പൂക്കോട്ടൂർ). ഭാര്യ: സക്കീന ബങ്കാളത്ത് (മുസ്ലിയാരങ്ങാടി). മക്കൾ: നിയാസ് (നെക്സ, മലപ്പുറം), അബ്ദുൽ അഹദ് (പഞ്ചാബ്), ജെസിയ (ആസ്ട്രേലിയ), ഷഹ്ല (ഖത്തർ).
മരുമക്കൾ: ഷമീർ പാണക്കാട് (ആസ്ട്രേലിയ), മുസ്തഫ കുമ്മിണിപറമ്പ് (ഖത്തർ), ഷാനിബ (കാളികാവ്). സഹോദരങ്ങൾ: ഇസ്മഈൽ, മുഹമ്മദാലി മാസ്റ്റർ (റിട്ട. പനങ്ങാങ്ങര എൽ.പി സ്കൂൾ), സഫിയ മൂഴിക്കൽ (പൂക്കോട്ടൂർ), ആമിന വെങ്കിട്ട (റിട്ട. കൃഷി വകുപ്പ് ഡയറക്ടർ), ഫാത്തിമ അലൂർ (മാറഞ്ചേരി), ജമീല മാടാല (മുതുകുറുശ്ശി), സാജിത കീഴുപ്പുറപള്ളിയാലിൽ (തൃക്കടീരി).