പല്ലശ്ശന: പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് ഇ.എസ്.ഐ ആശുപത്രി ജീവനക്കാരൻ മരിച്ചു. തളൂർ പരേതനായ അഹമ്മദിന്റെ മകൻ എ. ഹസൻ (54) ആണ് മരിച്ചത്. കഴിഞ്ഞദിവസം കണ്ണാടി തണ്ണിശേരിയിലായിരുന്നു അപകടം. മുന്നിൽ പോയിരുന്ന വാഹനത്തെ മറികടന്ന് വന്ന വാൻ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ഹസ്സൻ സംഭവ സ്ഥലത്തുതന്നെ മരിച്ചു. പാലക്കാട് ഒലവക്കോട് ഇ.എസ്.ഐ ആശുപത്രി ജീവനക്കാരനാണ്. ഒപ്പമുണ്ടായിരുന്ന യുവതിയെ ഗുരുതര പരിക്കുകളോടെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാതാവ്: ഉമ്മുൽസൽമ. ഭാര്യ: കെ. സലീന. മക്കൾ: ജസ്ന ബീഗം, ഹസീന ബീഗം (ബംഗളൂരു). മരുമകൻ: എച്ച്. സുബൈർ (കുവൈത്ത്). സഹോദരങ്ങൾ: ലൈല, ജൈലാന, പൗജ (റിട്ട. അധ്യാപിക), എ. ഹാറൂൺ (റിട്ട. ഹെഡ് മാസ്റ്റർ), ഷാജഹാൻ (അസി. എക്സി. എൻജിനീയർ, കെ.എസ്.ഇ.ബി കഞ്ചിക്കോട്) നൂറുദ്ദീൻ, ഹക്കീം (എരിമയൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി), പരേതയായ സക്കീന.