കോഴിക്കോട്: മനസുക്ക് ലാൽ വൃജ് ലാൽ ഷാ (90) സിൽക്ക് സ്ട്രീറ്റിലെ പരംകൃപ ഭവനത്തിൽ നിര്യാതനായി. പുരുഷോത്തം മാധവ്ജി പാട്ണറാണ്. മലബാർ പ്രൊഡ്യൂസ് മർച്ചന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റും മലബാർ ചേംബർ ഓഫ് കോമേഴ്സ് അംഗവുമായിരുന്നു. ഭാര്യ: പരേതയായ ശാന്ത എം. ഷാ. മക്കൾ: ഹർഷദ്, കൽപന, രശ്മി, മയൂർ. മരുമക്കൾ: ജയശ്രീ, കിഷോർ, സജീവ് സുന്ദർ കാശ്മിക്കണ്ടി, കുഞ്ചൻ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽ.