എടക്കാട്: മുഴപ്പിലങ്ങാട്, എടക്കാട് പ്രദേശങ്ങളിൽ അഞ്ച് പതിറ്റാണ്ടുകാലം ആത്മീയരംഗത്തും മതവിദ്യാഭ്യാസ മേഖലയിലും സേവനമനുഷ്ഠിച്ച മുഴപ്പിലങ്ങാട് യൂത്ത് പുഴക്കരക്ക് സമീപം കുറുവാണി കൂടത്തിങ്കൽ അബ്ദുറഹ്മാൻ മുസ്ലിയാർ (മസ്താൻ -80) നിര്യാതനായി. ജനപ്രിയനായ പണ്ഡിതനായിരുന്നു. മലപ്പുറം കൊണ്ടോട്ടിക്കടുത്ത് കിഴിശ്ശേരി മുണ്ടക്കൽ സ്വദേശിയാണ്. ഭാര്യ: ഹലീമ. മക്കൾ: റിയാസ്, ഫയാസ്, നിയാസ്, സാബിറ, റഹ്മത്ത്, അസ്മാബി, സാഹിറ, മാജിദ. മരുമക്കൾ: മുഹമ്മദ്, ഹകീം, അലി, ഷൗക്കത്ത്, ഷഫ്ന, റിൻഷ. മയ്യിത്ത് കിഴിശ്ശേരിയിൽ ഖബറടക്കും.