വളാഞ്ചേരി: കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിൽ ദീർഘകാലം സേവനം ചെയ്തിരുന്ന വളാഞ്ചേരി കാട്ടിപ്പരുത്തി കൂനുകുന്നത്ത് മുഹമ്മദ് മൗലവി (76) നിര്യാതനായി. കെ.എം.സി.സി, കുവൈത്ത് സുന്നി സെൻറർ എന്നിവയുടെ പഴയകാല നേതാവായിരുന്നു.
ഭാര്യ: പരേതയായ ആയിഷ. മക്കൾ: സലാം വളാഞ്ചേരി (കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി), അബ്ദുൽ മജീദ്, അബൂബക്കർ, മുഹമ്മദ് അലി, അബ്ദുൽ ലത്തീഫ്, ആമിന, റഹ്മത്തുന്നിസ, മൈമൂന.
മരുമക്കൾ: ഫാത്തിമ സുഹറ (ക്ലാരി മൂച്ചിക്കൽ), സി.വി. നൗഫൽ (നടക്കാവ്), റൗഫ് വേളേരി (പെങ്കണ്ണൂർ), അബൂബക്കർ പനോളി (മൂച്ചിക്കൽ), ഷാനിബ തളികപ്പറമ്പിൽ (പെരുമ്പറമ്പ്), ഫസീല പേരമടത്തിൽ (കൊഴിച്ചെന), മൈമൂന നെടുങ്കണ്ടത്തിൽ (കരേക്കാട്), നുഹൈല തസ്നി (കാട്ടിപ്പരുത്തി).