കോഴിക്കോട്: സാമൂതിരി സ്വരൂപം മൂന്നാം സ്ഥാനിയും റിട്ട. റെയിൽവേ സ്റ്റേഷൻ സൂപ്രണ്ടുമായ മൂന്നാറാൾപ്പാട് പി.സി. ഏട്ടനുണ്ണി രാജയുടെ ഭാര്യ ചന്ദ്രിക ഇ. രാജ (77) നിര്യാതയായി. മാങ്കാവ് പടിഞ്ഞാറെ കോവിലകത്തെ ‘രാജ് ഭവനി’ലാണ് താമസം. കോട്ടയം തെക്കുംകൂർ കൊട്ടാരം കുടുംബാംഗമാണ്. പിതാവ്: പരേതനായ ചെമ്മങ്ങാട്ട് നാരായണ ഭട്ടതിരി. മാതാവ്: പരേതയായ തെക്കുംകൂർ കൊട്ടാരത്തിലെ അമ്മിണി തമ്പുരാട്ടി. മക്കൾ: രാജേഷ് വർമ (ഗോകൈറ്റ് ട്രാവൽസ്), രൂപേഷ് വർമ (ആസ്ട്രീയ ലൈഫ് സയൻസ്), രതീഷ് വർമ (അൾട്ടിഗ്രീൻ, ബംഗളൂരു). മരുമക്കൾ: ശാലിനി വർമ (വൈറ്റ് സ്കൂൾ), ഗംഗ (സാമൂതിരിയൻസ് സ്കൂൾ), അപർണ (വെൽസ് ഫാർഗോ ഇന്ത്യ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്). സഹോദരങ്ങൾ: സരോജിനി തമ്പുരാട്ടി, സോമവർമ രാജ (ഇരുവരും കോട്ടയം). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന് മാങ്കാവ് പടിഞ്ഞാറെ കോവിലകം ശ്മശാനത്തിൽ.