എകരൂൽ: വട്ടോളിബസാർ ചിന്ത്രമംഗലം ക്ഷേത്രത്തിന് സമീപം തെരുവത്ത് കണ്ടിവീട്ടിൽ താമസിക്കുന്ന കരുമല കയറ്റുകണ്ടി മോഹനൻ (66) നിര്യാതനായി. പരേതരായ കരുമല കയറ്റുകണ്ടി കണാരൻ നായരുടെയും കല്യാണി അമ്മയുടെയും മകനാണ്. ഭാര്യ: സുഷമ (തേനാക്കുഴി). മക്കൾ: ഐശ്വര്യ, അമൃത. മരുമകൻ: ദർശൻ തളിപ്പറമ്പ് (എസ്.ബി.ഐ മാനേജർ, ജി.എച്ച് റോഡ് മൂന്നാർ). സഹോദരങ്ങൾ: ഭാസ്കരൻ (റിട്ട. സബ് ഇൻസ്പെക്ടർ കേരള പൊലീസ്), ബാലൻ (റിട്ട. ബി.എസ്.എൻ.എൽ), സുധാകരൻ (റിട്ട. ഇന്ത്യൻ മിലിട്ടറി, വോളിബാൾ കോച്ച്), രാഗിണി, രജനി, പരേതയായ രമണി. സഞ്ചയനം ബുധനാഴ്ച.