ശ്രീകണ്ഠപുരം: കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാവായിരുന്ന മലപ്പട്ടത്തെ കെ.ആര്. കുഞ്ഞിരാമന് (88) നിര്യാതനായി. സി.പി.എം ശ്രീകണ്ഠപുരം മുന്‍ ഏരിയ സെക്രട്ടറിയാണ്. കര്‍ഷകസംഘം ജില്ല കമ്മിറ്റി അംഗം, കണ്ണൂര്‍ ജില്ല കൗണ്‍സിലംഗം, കേരഫെഡ് ഡയറക്ടര്‍, ശ്രീകണ്ഠപുരം ഹോമിയോ ആശുപത്രി പ്രസിഡന്റ്, മലപ്പട്ടം എസ്.സി.ബി പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ശ്രീകണ്ഠപുരത്തെ ജനകീയ നേതാവായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഭാര്യ: കെ.കെ. പങ്കജാക്ഷിയമ്മ. മക്കള്‍: ലളിതകുമാരി, പത്മിനി (പെരിങ്കോന്ന്), ഗീതകുമാരി (അധ്യാപിക, കോട്ടൂര്‍ എ.യു.പി സ്കൂള്‍), ഗോപിനാഥന്. മരുമക്കള്‍: ശശിധരന്, ഒ.സി. മനോഹരന് (ഇരുവരും റിട്ട. അധ്യാപകര്‍), ബിന്ദു (മലപ്പട്ടം സഹകരണ ബാങ്ക് ജീവനക്കാരി), പരേതനായ തമ്പാന്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മലപ്പട്ടം പഞ്ചായത്ത് പൊതുശ്മശാനത്തില്‍.