കോളയാട്: എടയാർ കണ്ണിപ്പ ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി (85) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ഉഷ (അധ്യാപിക, അരീക്കോട്), ശങ്കരൻ നമ്പൂതിരി (നാദബ്രഹ്മം മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് മട്ടന്നൂർ), മണി നമ്പൂതിരി (നാദബ്രഹ്മം മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് പെരളശ്ശേരി). മരുമക്കൾ: ദീപ (ആകാശവാണി കണ്ണൂർ), ധന്യ (അധ്യാപിക), പരേതനായ പരമേശ്വരൻ നമ്പൂതിരി. സഹോദരങ്ങൾ: കമലാക്ഷിയമ്മ, നാരായണൻ നമ്പൂതിരി (റിട്ട. അധ്യാപകൻ), വാസുദേവൻ നമ്പൂതിരി, പരേതനായ കേശവൻ നമ്പൂതിരി, പരേതയായ ഉമാദേവി (ആലച്ചേരി).