ചൊക്ലി: മേക്കുന്ന് മതിയമ്പത്ത് മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടരിയും മുസ് ലിം ലീഗ് നേതാവുമായിരുന്ന പരേതനായ വെള്ളാവൂർ മമ്മു ഹാജിയുടെ മകൻ അൻവർ സാദത്ത് (49) നിര്യാതനായി. മാതാവ്: പരേതയായ നഫീസ ഹജ്ജുമ്മ. ഭാര്യ: റംഷീന (കാടാച്ചിറ-മാമാങ്കുന്ന്). മക്കൾ: റാനിയ (ബ്രണ്ണൻ കോളജ്), മുഹമ്മദ് അഖ്സം, മുഹമ്മദ് ഷെരീഫ് (കടമ്പൂർ ഹൈസ്കൂൾ). സഹോദരങ്ങൾ: അബ്ദുല്ല, നസീമ (ഇടയിൽപീടിക), ശരീഫ (കരിയാട്), സൗദ (മേക്കുന്ന്), പരേതനായ മുസ്തഫ ഹാജി. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പെരിങ്ങത്തൂർ പള്ളി ഖബർസ്ഥാനിൽ.