ചേലക്കര: മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും മണ്ഡലത്തിലെ മുതിർന്ന സി.പി.എം നേതാവുമായിരുന്ന മേപ്പാടം പയറ്റിപ്പറമ്പില് പി.പി. മുഹമ്മദ്കുട്ടി (85) നിര്യാതനായി. മുന്‍ അറബിക് അധ്യാപകനാണ്. അടിയന്തരാവസ്ഥക്കാലത്ത് മൂന്നു മാസം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.
സി.പി.എം ചേലക്കര ലോക്കല്‍ സെക്രട്ടറി, ഏരിയ സെക്രട്ടറി, ജില്ല കമ്മിറ്റി അംഗം, തലപ്പിള്ളി താലൂക്ക് തോട്ടം തൊഴിലാളി (സി.ഐ.ടി.യു) സെക്രട്ടറി, സി.ഐ.ടി.യു ഏരിയ പ്രസിഡന്റ്, കര്‍ഷക തൊഴിലാളി യൂനിയന്‍ ചേലക്കര ഏരിയ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ. രാധാകൃഷ്ണന് എം.പി, മുൻ മന്ത്രി വി. എസ് സുനിൽകുമാർ എന്നിവർ അന്തിമോപചാരമർപ്പിച്ചു.
ഭാര്യ: സി. സെയ്തുമ്മ (റിട്ട. അധ്യാപിക). മക്കള്‍: റഫീക്, റഷീദ് (അധ്യാപകന്, എസ്.എൻ.ടി.ടി.ഐ ചെറുതുരുത്തി). മരുമക്കള്‍: സഫീന (പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്), രേഷ്മ (ജി.യു.പി.എസ്, ആറ്റൂര്‍).