പാലക്കാട്: സുൽത്താൻപേട്ട ഗണപതി കോവിൽ സ്ട്രീറ്റിൽ ശ്രീലക്ഷ്മിയിൽ പരേതനായ തരവനാട്ട് അച്യുതമേനോന്റെ മകൻ അഡ്വ. എം. ഉദയശങ്കർ (76) നിര്യാതനായി. 1972 മുതൽ ജില്ല കോടതിയിൽ അഭിഭാഷകനായി പ്രാക്ടിസ് ചെയ്തുവന്നിരുന്നു. ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന അധ്യക്ഷനായിരുന്നു.
ഭാര്യ: ശ്രീലത (വലിയവീട്ടിൽ, തച്ചമ്പാറ). മക്കൾ: ഡോ. പി. ശ്രീറാം ശങ്കർ (ജില്ല ആശുപത്രി, പാലക്കാട്), അഡ്വ. പി. ശ്രീനാഥ് ശങ്കർ (പാലക്കാട് ജില്ല കോടതി), പി. ശ്രീകാന്ത് ശങ്കർ (ബംഗളൂരു). മരുമക്കൾ: ഡോ. അഞ്ജന ശ്രീരാം (തങ്കം ആശുപത്രി), അശ്വതി, മിനി.
സഹോദരങ്ങൾ: ഹരിശങ്കർ, രവിശങ്കർ, കുഞ്ഞിമാളു, പരേതനായ ജയശങ്കർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.