തച്ചമ്പാറ: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ചൂരിയോട് പാലത്തിനു സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. തച്ചമ്പാറ കൂറ്റമ്പാടം തറക്കുന്നേൽ മാത്യു ഫിലിപ്പ് (51) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം.
സാരമായി പരിക്കേറ്റ മാത്യു ഫിലിപ്പിനെ ആദ്യം മണ്ണാർക്കാട്ടെയും പിന്നീട് പെരിന്തൽമണ്ണയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മകളെ ബസ് സ്റ്റോപ്പിൽ ഇറക്കി തിരികെ വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് അപകടം.
മൃതദേഹം പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ. ചൊവ്വാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും.
മാത്യു ഫിലിപ്പിന്റെ ഭാര്യ: വത്സ. മക്കൾ: ജിയ മാത്യു, ജിബിൻമാത്യു, ജസ്ന മാത്യു. മരുമകൻ: സിജോ മത്തായി.