ചെറുവത്തൂർ: ആലന്തട്ടയിലെ കർഷക പ്രമുഖനും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന സി.കെ. ബാലകൃഷ്ണ പൊതുവാൾ (91) നിര്യാതനായി. സി.ആർ.സി വായനശാല, ആലന്തട്ട മഹാവിഷ്ണു ക്ഷേത്രം, പുതിയടത്തറ ദേവസ്ഥാനം, പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവിടങ്ങളിലെ ഭാരവാഹിയും കോൺഗ്രസ് സേവാദൾ വിഭാഗം വളന്റിയറുമായിരുന്നു. ഭാര്യ: പരേതയായ എ.കെ. നാരായണി അമ്മ. മക്കൾ: ത്രിവേണി (ആലന്തട്ട), സരിത (വിശാഖപട്ടണം). മരുമക്കൾ: ജോത്സ്യർ പി. മാധവൻ (ജ്യോതിസദനം, പയ്യന്നൂർ), തമ്പാൻ വൈക്കത്ത് (അമ്മിഞ്ഞിക്കോട്). സഹോദരങ്ങൾ: സി. രാമചന്ദ്രൻ, പരേതനായ സി.കെ. നാരാണ പൊതുവാൾ.