കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ തിരിക്കോത്ത് ശങ്കരക്കുറുപ്പിന്റെ ഭാര്യ സാവിത്രിദേവി (81) നിര്യാതയായി. കുങ്കുമചെപ്പ്, അമ്മ മനസ്സ് തുടങ്ങിയ കവിതാ സമാഹാരങ്ങളും ഗായത്രി എന്ന നോവലും രചിച്ചിട്ടുണ്ട്. അമ്മ മനസ്സ് എന്ന കവിതാ സമാഹാരത്തിന് എഴുത്തുപുര അവാർഡ് ലഭിച്ചിട്ടുണ്ട്. മക്കൾ: ഗീത പ്രേംകുമാർ (പള്ളൂർ), അഡ്വ. ഷാജിത്ത് (കോഴിക്കോട് ബാർ). മരുമക്കൾ: പ്രേംകുമാർ, രചന സുബ്രഹ്മണ്യൻ (ലോ ഓഫിസർ എസ്.ബി.ഐ). സഹോദരങ്ങൾ: മാധവി അമ്മ, പരേതരായ കല്യാണി അമ്മ, ഒ.കെ. കുറുപ്പ്, ഒ.ജി. കുറുപ്പ്, അമ്മാളു അമ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 12ന് മാവൂർ റോഡ് ശ്മശാനത്തിൽ.