വാണിമേൽ: കേരള പെൻഷനേഴ്സ് ലീഗ് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ വാണിമേലിലെ കെ.ടി. അമ്മദ് മാസ്റ്റർ (74 -നിരത്തുമ്മൽ പീടിക) നിര്യാതനായി. കല്ലാച്ചി മാപ്പിള എൽ.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ഇസ്ലാഹി മഹല്ല് കമ്മിറ്റി ട്രഷററാണ്.
മുസ്ലിം ലീഗ് വാണിമേൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കോഴിക്കോട് ജില്ല കൗൺസിലർ, കേരള നദ് വതുൽ മുജാഹിദീൻ കോഴിക്കോട് ജില്ല സമിതി അംഗം, വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡന്റ്, അൻവാറുൽ ഇസ്ലാം എജുക്കേഷൻ സൊസൈറ്റി പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലാച്ചി യൂനിറ്റ് പ്രവർത്തകസമിതി അംഗം തുടങ്ങിയ വിവിധ സാമൂഹിക മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ബിയ്യാത്തു പുളിയുള്ളതിൽ (കല്ലാച്ചി). മക്കൾ: റാഹില, റൈഹാനത്ത്, റാഷിദ്, റസീന, റംശാദ്. മരുമക്കൾ: അഷ്റഫ് കോഴിക്കോടങ്കണ്ടി (ചിയ്യൂർ), മജീദ് കാരപ്പറമ്പത്ത് (നരിപ്പറ്റ), മാജിദ ഫർസാന ചേലക്കാട് (മുൻ വാണിമേൽ ഗ്രാമപഞ്ചായത്ത് മെംബർ), സൂപ്പി കിഴക്കയിൽ കോടിയൂറ (ജയ് ഹിന്ദ് മെഡിക്കൽസ് ഭൂമിവാതുക്കൽ), സൈഫുന്നിസ തെക്കത്തുകണ്ടി. സഹോദരങ്ങൾ: ബിയ്യാത്തു, മൊയ്തു, ഖദീജ, ആലിക്കുട്ടി, പരേതയായ പാത്തു.