പാലേരി: ചെറിയകുമ്പളം കൂടക്കടവത്ത് എം. റുഖിയ (71) നിര്യാതയായി. പിതാവ്: എം. അബ്ദുല്ലക്കുട്ടി മൗലവി. ഭർത്താവ്: പരേതനായ അബ്ദുല്‍ ജലീൽ (കടിയങ്ങാട് എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ, എടത്തനാട്ടുകര). മക്കൾ: എം. ഹസീന (എസ്.എൻ.എം.എച്ച്.എസ്.എസ് പരപ്പനങ്ങാടി), നസീഹ (ഹമദ് ഹോസ്പിറ്റൽ ഖത്തർ), നസീബ് ജലീൽ (കോഴിക്കോട് കോർപറേഷൻ). മരുമക്കൾ: ഇബ്രാഹിം മുല്ല വയനാട് (ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. സെക്രട്ടറി), മജീദ് നാദാപുരം (ഗൾഫ് ടൈംസ് ഖത്തർ), ഫിദ (ഇഖ്റ ഹോസ്പിറ്റൽ കോഴിക്കോട്). സഹോദരങ്ങൾ: കുഞ്ഞിമറിയം, എം. മഹമൂദ് (റിട്ട. അധ്യാപകൻ ചെറിയകുമ്പളം ഗവ. എൽ.പി സ്കൂൾ), കൂടക്കടവത്ത് മജീദ്, ജലീൽ കുറ്റ്യാടി, നൂറുദ്ദീന്‍ (ഖത്തര്‍), എം. ശരീഫ (അധ്യാപിക ഐഡിയൽ പബ്ലിക് സ്കൂൾ കുറ്റ്യാടി), പരേതരായ എം. സൈനുദ്ദീന്‍ (റിട്ട. പ്രധാനാധ്യാപകൻ എം.ഐ.യു.പി സ്കൂൾ കുറ്റ്യാടി), റഹീം കുറ്റ്യാടി (ഗാന രചയിതാവ്), ഹമീദ് ഷർവാനി (ഗായകൻ), അബ്ദുല്‍ കരീം മൗലവി, എം. ഖദീജ, എം. നഫീസ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് കുറ്റ്യാടി ജുമാമസ്ജിദിൽ.