മൊകവൂർ: കിഴക്കയിൽ നമ്പന്നൂർ അഴകിൽ കെ.എൻ.എ. ദാമോദരൻ നായർ (80 -മോഹൻ മൊകവൂർ, റിട്ട. ഫയർ സർവിസ്) നിര്യാതനായി. കോഴിക്കോട്ടെ ആദ്യകാല നാടക പ്രവർത്തകനും ചിത്രകല അധ്യാപകനുമായിരുന്നു. കുണ്ടൂപറമ്പ് ഗവ. ഹൈസ്കൂളിലും ചിത്രകല അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. കിഴക്കയിൽ കാരണവരും മൊകവൂർ അയ്യപ്പ ക്ഷേത്രം മുൻ നോമിനേറ്റഡ് മെംബറുമായിരുന്നു. ഭാര്യ: പത്മിനി സി. മേനോൻ. മക്കൾ: കെ. ശ്രീജിത്ത് (സീനിയർ അക്കൗണ്ട്സ് മാനേജർ, ഫോക്സ് വാഗൺ കോഴിക്കോട്), ശ്രീകല വിനോദ് (പ്രഫഷനൽ സിങ്ങർ). മരുമക്കൾ: വിനോദ് കുമാർ (ഹരി -ഡ്രോപെക്സ് ലോജിസ്റ്റിക്സ്), അശ്വനി (അധ്യാപിക, ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂൾ). സഹോദരങ്ങൾ: സത്യഭാമ, പരേതരായ പത്മാവതി അമ്മ, വേണുഗോപാലൻ നായർ, രാജഗോപാലൻ നായർ. സഞ്ചയനം വെള്ളിയാഴ്ച.