അന്തിക്കാട്: ഓട്ടോയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പെരിങ്ങോട്ടുകര കിഴക്കുംമുറി കൈമഠം ജോസിന്റെ ഭാര്യ എൽസി (69) ആണ് മരിച്ചത്. സെപ്റ്റംബർ 28ന് രാവിലെയായിരുന്നു അപകടം.
ചാഴൂർ തെക്കേ ആൽ സെന്ററിനു സമീപം പള്ളിയിലേക്ക് നടന്നുപോകുകയായിരുന്ന എൽസിയെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് തൃശൂർ അശ്വിനി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചയായിരുന്നു മരണം. മക്കൾ: സിജോ, ലിന്റോ, ലിസി. മരുമക്കൾ: ജോൺസി, സ്റ്റെഫി, സൈമൺ. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് ചാഴൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.