തൃത്താല: ഗ്രന്ഥകാരൻ തൃത്താല മാമ്പുള്ളി ഞാലിൽ ഹംസ ഹാജി (എ.എച്ച്. തൃത്താല-75) നിര്യാതനായി. മാധ്യമം ഉള്‍പ്പടെ വിവിധ പത്രങ്ങളില്‍ എഴുതിയ ലേഖനങ്ങൾക്കു പുറമെ കഥയും കവിതയും നോവലുകളും ഫീച്ചറുകളുമായി നിറഞ്ഞുനിന്നു.
പത്തിലധികം കനപ്പെട്ട കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാധ്യമങ്ങളുടെ ധാർമിക തകർച്ചയെന്ന ലേഖന പരമ്പരക്ക് 2007ലെ എം. ഗോവിന്ദൻ അവാർഡ് ലഭിച്ചിരുന്നു.
ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് (ഐ.പി.എച്ച്) പ്രസിദ്ധീകരിച്ച ‘ആന’ ബാലസാഹിത്യ നോവലിന് 2012ൽ കുഞ്ഞുണ്ണി മാഷ് അവാർഡും 2014ൽ ‘കർമഭൂമി’ ചെറുകഥാസമാഹാരത്തിന് ഒടുവിൽ ഉണ്ണികൃഷ്ണൻ അവാർഡും ലഭിച്ചു.
കപ്പൂർ ദാറുൽഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപക വൈസ് പ്രസിഡന്റും കുമരനല്ലൂർ ഇസ്ലാഹിയ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ആദ്യകാല പ്രവർത്തകനും തൃത്താല ഐ.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപകരിൽ ഒരാളുമാണ്. റബർ ഉൽപാദക സംഘം പാലക്കാട് ജില്ല പ്രസിഡന്റും അബൂദബി കെ.എം.സി.സി സ്ഥാപകരിൽ ഒരാളുമാണ്. പ്രവാസി ലീഗ് പാലക്കാട് ജില്ല ഭാരവാഹിയായിരുന്നു.
ഭാര്യ: കൂടല്ലൂർ റഷീദ. മക്കൾ: അബുൽകലാം, ഹാറൂൺ, ഹബീബ, ഡോ. ഹുബൈബ്. മരുമക്കൾ: സദഖത്തുല്ല (പട്ടാമ്പി), ബഷ്രിയ്യ, ജാഷിറ, ഷഫീന.