പട്ടർനടക്കാവ്: വലിയ പറപ്പൂർ സ്വദേശിയും നടുവട്ടം നാഗപറമ്പിൽ താമസക്കാരനുമായ കൊടക്കാട്ടുപറമ്പിൽ കോയ (65) നിര്യാതനായി. ഭാര്യമാർ: സഫൂറ, പരേതയായ ആയിശുമ്മ.
മക്കൾ: ഹാരിസ്, ഫാത്തിമ റൂബിയ, ആരിഫ, ആസിഫ, സഫിയ, സാനിബ, സഫ്ന. മരുമക്കൾ: ജഫ്ലി (പൊന്നാനി), സക്കീർ (വയനാട്), റഫീഖ് (കുറ്റിപ്പുറം), ഫാത്തിമ (കൽപകഞ്ചേരി).