കൂടരഞ്ഞി: ഗാനരചയിതാവ് കൂമ്പാറ ബേബി (ബേബി ജോസഫ് -68) നിര്യാതനായി. കൂമ്പാറയിൽ പോസ്റ്റ് മാസ്റ്ററായിരുന്നു. ഭാര്യ: ലീലമ്മ ബേബി. കൂമ്പാറ മഞ്ഞപ്പിള്ളിൽ കുടുംബാംഗം. മക്കൾ: ഫാ. ലിബിൻ കൂമ്പാറ ഒ പ്രേം (അസി. വികാർ സെന്റ് ജോർജ് ഫൊറോന ചർച്ച് അരുവിതറ), ലിബിന ബേബി (നഴ്സ്, ആയുർവേദ കോളജ് കോട്ടക്കൽ). മരുമകൻ: ഷിജു കുഴികണ്ടത്തിൽ (ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റ്, കോഴിക്കോട്). സഹോദരങ്ങൾ: മാത്യു, സണ്ണി, ഷേർളി, വിൽസൺ, ഡെയ്സി. സംസ്കാരം ഉച്ചക്ക് ശേഷം 3.30ന് പുഷ്പഗിരി പള്ളി സെമിത്തേരിയിൽ.