നടുവണ്ണൂർ: പ്രമുഖ മേക്കപ് ആർട്ടിസ്റ്റും ചിത്രകലാ അധ്യാപകനുമായിരുന്ന തൃക്കുറ്റിശ്ശേരി കക്കഞ്ചേരി കളത്തില്ലം വിഷ്ണുനമ്പൂതിരി (82) നിര്യാതനായി. തൃക്കുറ്റിശ്ശേരി ജി.യു.പി സ്കൂൾ, ഗവ. ഹയർസെക്കൻഡറി സ്കൂൾ നടുവണ്ണൂർ എന്നീ സ്ഥാപനങ്ങളിൽ ദീർഘകാലം അധ്യാപകനായിരുന്നു. യോഗക്ഷേമ സഭ സംസ്ഥാന സമിതി അംഗമായിരുന്നു. ഭാര്യ: സാവിത്രി അന്തർജനം പുല്ലങ്ങോട്ട് ഇല്ലം ചീക്കിലോട് (റിട്ട. അധ്യാപിക വാകയാട് എ.യു.പി സ്കൂൾ). മക്കൾ: ശ്രീകുമാരി കറുകമണ്ണ പാണ്ടിക്കാട് (അധ്യാപിക എസ്.എം.എം എൽ.പി പാണ്ടിക്കാട്), വേണുനാഥ് (എൽ.ഐ.സി ഏജന്റ്). മരുമക്കൾ: പ്രസാദ് പാണ്ടിക്കാട് (റിട്ട. അധ്യാപകൻ), സരസ്വതി ( അധ്യാപിക ജി.എം.യു.പി സ്കൂൾ പൂനൂർ). സഹോദരങ്ങൾ: കലാമണ്ഡലം കൃഷ്ണൻ നമ്പൂതിരി, പരേതരായ സുഭദ്ര അന്തർജനം, നാരായണൻ നമ്പൂതിരി.