പട്ടർനടക്കാവ്: മേലങ്ങാടി ജുമാമസ്ജിദിനു സമീപം താമസിക്കുന്ന ചക്കാലിപ്പറമ്പിൽ കുഞ്ഞറമുട്ടി (74) കുഴഞ്ഞുവീണ് മരിച്ചു. പള്ളിയിൽനിന്ന് നമസ്കാരം കഴിഞ്ഞെത്തിയ ഉടനെയായിരുന്നു സംഭവം. ഏറെക്കാലം ഗൾഫിലായിരുന്നു. ഭാര്യ: റാബിയ. മക്കൾ: ഷബീർ, ഷമീറ. മരുമക്കൾ: ഷംസീന, സമീൽ (വെട്ടം). സഹോദരങ്ങൾ: ഫാത്തിമ, ഇയ്യാത്തുട്ടി, പരേതരായ അബു, മൊയ്തീൻ ഹാജി, മാനു, പാത്തുട്ടി.