കുന്നക്കാവ്: പരേതനായ പുറയത്ത് ആലിക്കുട്ടിയുടെ മകൻ അബൂബക്കർ (83) നിര്യാതനായി. കുന്നക്കാവ് ഹിമായത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റി അംഗം, കുന്നക്കാവ് പാടശേഖര സമിതി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകനാണ്.
ഭാര്യ: പുത്തൻപീടികക്കൽ ഖദീജ (കരിങ്ങനാട്). മക്കൾ: റംല, ശിഹാബ് (ജിദ്ദ), ഷഫീഖ്, റഫീഖ്, ജലീൽ (ജിദ്ദ). മരുമക്കൾ: തയ്യിൽ യൂസുഫ് (പൊന്ന്യാകുർശി), കിഴക്കേതിൽ മൈമൂന (നടുവട്ടം), എളങ്ങരത്തൊടി റഹ്മത്ത് (പാലത്തോൾ), വല്ലത്തുംപറമ്പ് ഹഫ്സത്ത് (മാട്ടായ), പാറപ്പുറയൻ ബഷീറ (കുന്നപ്പള്ളി).