താനൂർ: താനൂർ പുതിയ ബസ് സ്റ്റാൻഡിനു സമീപം ബൈപാസ് റോഡിലെ കുന്നുമ്മൽ പൂതേരി കുഞ്ഞി ബാവു (82) നിര്യാതനായി. ബസ് സ്റ്റാൻഡ് ജുമുഅത്ത് പള്ളി മുതവല്ലിയും താനൂർ ഈദ്ഗാഹ് കമ്മിറ്റി പ്രസിഡന്റുമാണ്. താനൂർ സകാത് കമ്മിറ്റിയുടെ സ്ഥാപക അംഗമായിരുന്നു.
ഭാര്യ: മുള്ളത്ത് ആബിദ (കല്ലായി). മക്കൾ: പി. സമീർ (അസോസിയേറ്റ് പ്രഫസർ, ഓഡിയോളജി വിഭാഗം, കോഴിക്കോട് മെഡിക്കൽ കോളജ്), സ്വപ്ന, ഡോ. ഷംന (സോഫ്റ്റ്വെയർ എൻജിനീയർ, സിംഗപ്പൂർ).
മരുമക്കൾ: നസ് ലീൻ മുഹമ്മദ് (തൃശൂർ മെഡിക്കൽ കോളജ്), ഡോ. അബ്ദുൽ നാസർ (സൗദി), അബി. സഹോദരങ്ങൾ: സക്കീന, പരേതരായ പൂതേരി അബ്ദുറഹ്മാൻ കുട്ടി, തായ്യുമ്മക്കുട്ടി, അസ്മാബീവി, കുഞ്ഞീമക്കുട്ടി.