രാമപുരം: പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് മുൻ അംഗവും മലബാർ ഗ്രൂപ് ഉടമയും പ്രമുഖ വ്യവസായിയുമായിരുന്ന കടുങ്ങപുരം പള്ളികുളമ്പ് വലിയപീടികക്കൽ മുഹമ്മദ് ഹാജി (മലബാർ മുഹമ്മദ് ഹാജി -72) നിര്യാതനായി.
2000-2005ൽ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു. പള്ളിക്കുളമ്പ് മഹല്ല് കമ്മിറ്റി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കടുങ്ങപുരം പൊട്ടിപ്പാറ ഹയാത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
ജീവകാരുണ്യ പ്രവർത്തനരംഗത്തും സജീവമായിരുന്നു. പടപ്പറമ്പ് മലബാർ ഓഡിറ്റോറിയം, മലപ്പുറം കോട്ടപ്പടി മലബാർ ജ്വല്ലറി ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളുടെ ഉടമയുമായിരുന്നു.
ഭാര്യ: പൂഴിക്കുത്ത് ഫൗസിയ (മഞ്ചേരി). മക്കൾ: ഫർസാന, മുഹമ്മദ് ഫാസിൽ, ഡോ. ഫസീല. മരുമക്കൾ: കണ്ണംതൊടി കാവണ്ണ മുഹമ്മദ് നഹീം വെട്ടത്തൂർ (പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് അംഗം), വാളടി ഹിസാന (മണ്ണാർക്കാട്), കിഴിശ്ശേരി ജസീൽ (പെരിന്തൽമണ്ണ).