ശ്രീകണ്ഠപുരം: പയ്യാവൂർ പൈസക്കരി ശരണക്കുഴിയിലെ പള്ളിപ്പറമ്പിൽ ജോസഫ് (കുഞ്ഞേട്ടൻ -90) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി (പാല തീക്കോയി വരകുകാല കുടുംബാംഗം). മക്കൾ: സിസ്റ്റർ ഉഷ (പ്രഭു ദാസി കോൺവെന്റ് ഇറ്റലി), ഷാജു ജോസഫ് (നിടുമുണ്ട), ജിജി (വെമ്പുവ), ജീൻസ്, പരേതനായ ബേബി. മരുമക്കൾ: ഷേർളി (അരുവിത്തറ), ബീന (നെല്ലിക്കുറ്റി), ലൈസമ്മ (ചന്ദനക്കാംപാറ). സഹോദരങ്ങൾ: സിസ്റ്റർ അലക്സ് (അജ്മീർ), മേരിക്കുട്ടി (മോണിങ് സ്റ്റാർ പബ്ലിക് സ്കൂൾ ന്യൂഡൽഹി), സിസ്റ്റർ ഗ്രാസിയ (കൊൽക്കത്ത), പരേതരായ തോമസ്, കുട്ടിച്ചൻ, റോസമ്മ തെക്കേടത്ത്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് പൈസക്കരി ദേവമാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.