വേങ്ങേരി: കാട്ടിൽ പറമ്പത്ത് സലാമത്ത് വീട്ടിൽ കെ.എം. സുലൈമാൻ (71) നിര്യാതനായി. സിവിൽ സപ്ലൈസ് വകുപ്പിൽ റേഷനിങ് ഇൻസ്പെക്ടറായിരുന്നു. ഭാര്യ: മുനീറ. മക്കൾ: ഫസലുൽ ഹഖ് (മിൽമ -പെരിങ്ങളം), ജസ്ന, സീനത്ത് ബാസിമ. മരുമക്കൾ: നൗഫൽ വെള്ളിമാടുകുന്ന് (മലബാർ സ്റ്റീൽ), ആബിദ് നടക്കാവ് (പ്ലാനറ്റ് എർത്ത് എക്കോ സൊലൂഷൻ -എറണാകുളം), റഫ്ന കൊയിലാണ്ടി. സഹോദരങ്ങൾ: കെ.എം. കുഞ്ഞാലി (റിട്ട. ബി.ഡി.ഒ), കെ.എം. കുഞ്ഞിക്കോയ (റിട്ട. തഹസിൽദാർ), ഇമ്പിച്ചി പാത്തു, സൈനബ, പരേതരായ കെ.എം. മരക്കാർ, കെ.എം. അബൂബക്കർ, കെ.എം. മുഹമ്മദ്, കെ.എം. കുഞ്ഞിബി. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കക്കോടി ജുമാ മസ്ജിദിൽ.