പെരിമ്പലം: പടിഞ്ഞാറെതല പരേതനായ കാക്കമൂലക്കൽ അസൈനാർ ഹാജിയുടെയും പിച്ചൻ പാത്തുട്ടിയുടെയും (കോഡൂർ) മകൻ മുസ്തഫ (60) നിര്യാതനായി. പെരിമ്പലം എസ്.എം.സി.ടി ചെയർമാനും രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്നു. എടവണ്ണ കച്ച ഹൗസ്, കെ.എം ബസാർ സ്ഥാപനങ്ങളുടെ ഉടമയായിരുന്നു.
ഭാര്യ: പഴേടത്ത് റംലത്ത് (പെരിങ്ങോട്ടുപുലം). മക്കൾ: ഹന്ന ഫാത്തിമ, ഹംദ മറിയം, ബാസിൽ, പരേതനായ അബ്ദുൽ ബാസിത്ത്. മരുമകൻ: ഹിഷാം (വേങ്ങര). സഹോദരങ്ങൾ: ഫിറോസ് ബാവ (കച്ച ഹൗസ്, എടവണ്ണ), മുജീബ് റഹ്മാൻ, (ജിദ്ദ), ജമീല, പരേതനായ അബ്ദുൽ ഹമീദ് ബാഷാനി. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് പെരിമ്പലം മഹല്ല് ജുമാ മസ്ജിദിൽ.