കണ്ണൂര്‍: മലബാറിലെ അറിയപ്പെടുന്ന ആദ്യകാല മലഞ്ചരക്ക് വ്യാപാരി (കെ.എം.എസ് ട്രേഡിങ് കമ്പനി) താവക്കര റീനാസില്‍ കെ.പി. സുബൈര്‍ ഹാജി (84) നിര്യാതനായി. കണ്ണൂരിലെ പ്രമുഖ വ്യവസായിയായിരുന്ന സുബൈര്‍ ഹാജി ചോയ്സ് ഗ്രൂപ് ചെയര്‍മാനാണ്. ഭാര്യ: സി.പി. സുഹറ. മക്കള്‍: സുനൈദ്, സീനത്ത്, തസ്നീമ, ജംഷീദ്, ജസ് ലീന, പരേതയായ നസ്രീന. മരുമക്കള്‍: കെ.പി. സിദ്ദീഖ് ഹാജി, ഡോ. അമീര്‍ അഹമ്മദ് കുവൈത്ത്, ടി.പി. ഹനീഫ ഹാജി, നസ്രീന്, ബുഷ്റ, പരേതനായ ടി.പി. മുസ്തഫ ഹാജി. സഹോദരങ്ങൾ: അസ്മാബി, അയിഷാബി, അഫ്സത്ത്, പരേതരായ കെ.പി. ഖാലിദ് ഹാജി, മഹമൂദ് ഹാജി, മുഹമ്മദ് സാലി, ഖദീജ, കുഞ്ഞാമിന. മയ്യിത്ത് നമസ്കാരം ജുമുഅ നമസ്കാരാനന്തരം കണ്ണൂർ താവക്കര യൂനിറ്റി സെന്ററിൽ. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 2.15ന് വളപട്ടണം മന്ന ഖബര്‍സ്ഥാനിൽ.