മതിലകം: മതിലകം സെന്ററിന് പടിഞ്ഞാറുഭാഗം ഓണച്ചമ്മാവ് റോഡിന് സമീപം തലക്കാട്ട് പരേതനായ മൊയ്തീൻ ഹാജിയുടെ മകൻ അബ്ദുൽ ഖാദർ (69) നിര്യാതനായി. അഴീക്കോട് സ്വദേശിയാണ്. മതിലകം സെന്ററിൽ നേരത്തേ യൂനിയൻ ട്രൈഡേഴ്സ് എന്ന സൂപ്പർമാർക്കറ്റ് നടത്തിയിരുന്നു. മാതാവ്: പരേതയായ ഹലീമ. ഭാര്യ: മുംതാസ്. മക്കൾ: റഹീം അബൂദബി), സിദ്ദിഖ് (ദുബൈ). മരുമക്കൾ: സജ്ന, ഷിബി മോൾ. സഹോദരങ്ങൾ: സലിം, ഇസ്മായിൽ, ആമിന, റസിയ, സീനത്ത്, സഫിയ, പരേതരായ ഐഷാബി, റാബിയ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മതിലകം ജുമാമസ്ജിദിൽ നടക്കും. ഖബറടക്കം അഴീക്കോട് പുത്തൻപള്ളി ഖബർസ്ഥാനിൽ.