കോഴിക്കോട്: വടകര ഇരിങ്ങൽ സ്വദേശി കോയക്കണ്ടി കെ.കെ. വത്സൻ (73) ബേപ്പൂർ പെരച്ചനങ്ങാടിയിലെ വസതിയിൽ നിര്യാതനായി. പൊതുമരാമത്ത് വകുപ്പ്, റിലയൻസ് എന്നിവയുടെ കോൺട്രാക്ടർ ആയിരുന്നു. ഭാര്യ: പടിഞ്ഞാറക്കര അജിത. മക്കൾ: ഐശ്വര്യ വത്സൻ (അമ്മിണി -പൂണാട്ടിൽ ഡിസ്ട്രിബ്യൂട്ടേഴ്സ്), അശ്വതി വത്സൻ (ഇന്ദു). മരുമക്കൾ: റോബി രൂപേഷ് (പൂണാട്ടിൽ ഡിസ്ട്രിബ്യൂട്ടേഴ്സ്), ഷിജു ദാമോദരൻ (അസാനി ഗ്രൂപ്പ് ഓഫ് കമ്പനീസ്).
പിതാവ്: പരേതനായ കോയക്കണ്ടി കുഞ്ഞിരാമൻ മേസ്തിരി. അമ്മ: പരേതയായ ജാനു. സഹോദരങ്ങൾ: കെ.കെ. വിജയൻ (റിട്ട. പി.ഡബ്ല്യു.ഡി എൻജിനീയർ), കെ.കെ. വനജ (റിട്ട. അധ്യാപിക, ഇരിങ്ങൽ എസ്.എസ്.യു.പി സ്കൂൾ), പരേതയായ വിമല പൂക്കാട്. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് ഗോതീശ്വരം ശ്മശാനത്തിൽ.