ഉദുമ: ബേക്കൽ കടവൻ ഹൗസിൽ പരേതരായ ബി.കെ. അച്ചുവിന്റെയും കാർത്യായനിയുടെയും മകനും മുൻ സെൻസർ ബോഡ് അംഗവും മുംബൈയിൽ സ്ഥിരതാമസക്കാരനുമായ ബി.കെ. കൃപലാനി (77) നെതർലാൻഡ്സിലെ ആംസ്റ്റർഡാമിൽ നിര്യാതനായി. ഡിജി ഷിപ്പിങ് അംഗീകൃത സ്ഥാപനമായ ഇന്റർനാഷനൽ മറൈൻ അക്കാദമിയുടെ സ്ഥാപകനായിരുന്നു. മുംബൈ പ്രദേശ് കോൺഗ്രസ് കമ്മിറ്റി മുൻ അംഗവും മുംബൈ ധീവരസഭയുടെ മുൻ പ്രസിഡന്റുമായിരുന്നു. സമുദ്ര പഠനമേഖലയിൽ മികവുതെളിയിച്ച കൃപലാനി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സെൻസർ ബോർഡ്) മുൻ അംഗവും റെയിൽവേ അഡ്വൈസറി കമ്മിറ്റി അംഗവുമായും പ്രവർത്തിച്ചിരുന്നു. ഭാര്യ: വിനോദിനി കൃപലാനി.
മക്കൾ: ഡോ. കവിത, ഡോ. നികിത (ഇരുവരും മുംബൈയിൽ ഡെന്റൽ സർജൻ), വിഖിൽ കൃപലാനി (എൻജിനീയർ, ആംസ്റ്റർഡാം, നെതർലൻഡ്സ്). മരുമക്കൾ: വിപുൽ, ഗ്രീഷ്മ. സഹോദരങ്ങൾ: അരുണ, ശ്രീവല്ലി, രാജേശ്വരി, പ്രസന്ന, അഡ്വ. ബി.കെ. അശോക് (മുംബൈ), ബി.കെ. മുരളി (ദുബൈ), പരേതരായ കെ.എ. കമലാക്ഷൻ, ബി.കെ.സി. ബോസ്, ബി.കെ. പ്രകാശ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മുംബൈ ബോറിവലി ഈസ്റ്റ് ഓം മലയഗിരിയിൽ.