പഴയങ്ങാടി : മാട്ടൂൽ സൗത്ത് വില്ലേജ് ഓഫീസിനു സമീപത്തെ സി.ടി. കുഞ്ഞഹമ്മദ് ഹാജി ( ( 88) നിര്യാതനായി. പഞ്ചായത്ത് ഡിപ്പാർട്ട്മെന്റിൽ നിന്ന് റിട്ടയർ ചെയ്തതായിരുന്നു. മാട്ടൂൽ പഞ്ചായത്ത് ഓഫീസിൽ ആദ്യ കാല ജീവനക്കാരനായിരുന്ന ഇദ്ദേഹം വർഷങ്ങളോളം മാട്ടൂൽ പഞ്ചായത്ത് ഓഫീസിലായിരുന്നു ഉദ്യോഗം വഹിച്ചത്. മാട്ടൂൽ എം.ആർ യു.പി. സ്കൂൾ മാനേജറായി സേവനം അനുഷ്ടിച്ചിരുന്നു. മുഹ്ദാർ പള്ളി ദർസ് കമ്മിറ്റി പ്രസിഡൻ്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. മുഹ്യദ്ദീൻ പള്ളി ജമാഅത്ത് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായും ദീർഘകാലം സേവനം അനുഷ്ടിച്ചിരുന്നു.
ഭാര്യ: സി. കെ. ടി. ആയിഷ. മക്കൾ: സീനത്ത്, മശ്ഹൂദ് , ഹസീന, ആശിഖ്, മുഹ്സിൻ , ഹസനത്ത്. മരുമക്കൾ: കെ. അബ്ദുല്ല,ബർഹത്ത്, ഫർസാന, ശറഫുദ്ദീൻ, റുബൈയ്യ, പരേതനായ കെ.വി. ശറഫുദ്ദീൻ. സഹോദരങ്ങൾ: റുഖിയ്യ, അസ്മ , ബീഫാത്തു, പരേതരായ കദീജ , മഹമൂദ്, മുത്തലിബ്.