പട്ടാമ്പി: പരേതനായ കൊളമ്പിൽ സൈതലവി ഹാജിയുടെ മകൻ കൊളമ്പിൽ മുഹമ്മദ് സൈഫുദ്ദീൻ (67) നിര്യാതനായി. വെൽഫെയർ പാർട്ടി പട്ടാമ്പി മണ്ഡലം ട്രഷറർ, കരിങ്ങനാട് ഹിമായത്തുൽ ഇസ്ലാം ചാരിറ്റബ്ൾ ട്രസ്റ്റ് വൈസ് ചെയർമാൻ, വിയറ്റ്നാംപടി ഐഡിയൽ ചാരിറ്റബ്ൾ ട്രസ്റ്റ് വൈസ് ചെയർമാൻ, കരിങ്ങനാട് സലഫിയ അറബിക് കോളജ് ട്രസ്റ്റ് മെംബർ, കെ.ഇ.എം.എസ് മാനേജ്മെന്റ് കമ്മിറ്റി മെംബർ, വിയറ്റ്നാംപടി ദയ പാലിയേറ്റിവ് കെയർ വൈസ് പ്രസിഡന്റ്, പട്ടാമ്പി എം.ഇ.എസ് സെൻട്രൽ സ്കൂൾ മെംബർ, ഹ്യൂമൻ വെൽകെയർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മക്കൾ: ദിൽഷാദ്, ഡോ. ഷംഷാദ് (ആസ്റ്റർ ഹോസ്പിറ്റൽ, ഷാർജ), സുഫൈജ, ബൽക്കീസ്, സൈറ, സഫീറ, അമീർഅലി. മരുമക്കൾ: ഷമീം (നിലമ്പൂർ), ഷഹീം (കരിങ്ങനാട്), സാദിക്കലി ജൗഹർ (പുത്തനത്താണി), ജാഫർ (എടയൂർ), നബീൽ (കണ്ണൂർ). സഹോദരങ്ങൾ: അബ്ദുൽ നാസർ, ഹസ്സൻ റഷീദ്, താജുദ്ദീൻ സലിം, ഷഫീക്ക, ഷംസുന്നിസ, ജലീല, ബുഷ്റ.