കടപ്പുറം: ബ്ലാങ്ങാട് കാട്ടിൽ ജുമാഅത്ത് കമ്മിറ്റി ട്രഷറർ തൊട്ടാപ്പ് സുനാമി കോളനിക്കു സമീപം താമസിക്കുന്ന കെ.വി. ഷാഹു (73) നിര്യാതനായി. ദീർഘകാലം സി.പി.എം കടപ്പുറം ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: പരേതനായ മുഹമ്മദ് കുട്ടി. മാതാവ്: പരേതയായ നബീസ. ഭാര്യ: നഫീസ. മക്കൾ: ഷാജി, ഷെമീറ, ഷെഫീക്ക്, റജീന. മരുമക്കൾ: റസിയ, അലി കുഞ്ഞി, സബൂറ, ബദറു.