ഇരിട്ടി: പായം വട്ട്യറയിലെ പുല്ലാഞ്ഞിയോടൻ കാർത്ത്യായനി അമ്മ (92) നിര്യാതയായി. പരേതരായ പൈതൽ നമ്പ്യാരുടെയും പാർവതി അമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ മുരിക്കഞ്ചേരി കൃഷ്ണൻ. മക്കൾ: മോഹനൻ (മവ്വഞ്ചേരി), നന്ദിനി (വട്ട്യറ), രുക്മിണി (മവ്വഞ്ചേരി), ലക്ഷ്മണൻ (വട്ട്യറ), നാരായണൻ (വട്ട്യറ), സുരേന്ദ്രൻ (ആറളം), കൃഷ്ണൻ (വട്ട്യറ), ബാബു (വട്ട്യറ). സംസ്കാരം ഞായറാഴ്ച പകൽ 2 മണിക്ക് വീട്ടുവളപ്പിൽ.