കീച്ചേരി: ചിറക്കുറ്റി സാംസ്കാരിക നിലയത്തിന് സമീപം ‘ത്രിവേണി’യിൽ പാലക്കിൽ ഇരിണാവ് വീട്ടിൽ അനന്തൻ നമ്പ്യാർ (82) നിര്യാതനായി. എം.കെ. രാമൻ നമ്പ്യാരുടെയും പി.ഐ. മാധവി അമ്മയുടെയും മകനാണ്. പാപ്പിനിശ്ശേരി ചുങ്കത്ത് ദീർഘകാലം തയ്യൽ കട നടത്തിയിരുന്നു. ഭാര്യ എ.കെ. ഗിരിജ (വേളാപുരം). മക്കൾ: ബിന്ദു എ.കെ. (അധ്യാപിക, ഹൈസ്കൂൾ ആയിത്തറ മമ്പറം), എ.കെ. വീണ (കുറുമാത്തൂർ), എ.കെ. വിദ്യ (അധ്യാപിക, ഹൈസ്കൂൾ മൊറാഴ). മരുമക്കൾ: സതീശൻ കെ.ഇ (അധ്യാപകൻ ഹൈസ്കൂൾ ആയിത്തറമമ്പറം), കെ.വി. അജയകുമാർ (കുറുമാത്തൂർ), കെ. ശ്രീജിത്ത് (അധ്യാപകൻ, കെ.പി.സി.എച്ച്.എസ്.എസ് പട്ടാന്നൂർ). സഹോദരങ്ങൾ: ഗോപാലൻ നമ്പ്യാർ, നാരായണൻ നമ്പ്യാർ, ദാമോദരൻ (ജൂപ്പിറ്റർ എൻജി അഞ്ചാംപീടിക), സരോജിനി, പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ. സംസ്കാരം ഞായറാഴ്ച രാവിലെ 11 ന് പാളിയത്ത് വളപ്പ് നായർ ക്ഷേമ സമിതി ശ്മശാനം സ്മൃതിസ്ഥൽ.