ശ്രീകണ്ഠപുരം: വളക്കൈ മണക്കാട്ട് താമസിക്കുന്ന പാപ്പിനിശ്ശേരി സൗത്ത് യു.പി സ്കൂളിലെ റിട്ട. അധ്യാപകൻ മണക്കാട്ട് മഹല്ല് ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡന്റ് കൊയിലത്ത് പുരയിൽ ഉമ്മർ മാസ്റ്റർ (68) നിര്യാതനായി. ഭാര്യ: ഹലീമ കുട്ടുക്കൻ. മക്കൾ: ഷഫീഖ് (സൗദി ഹൈൽ കെ.എം.സി.സി), സിയാദ്, ഫൗസിയ, ഫബീന. മരുമക്കൾ: ഹൈദർ (റിയാദ്), നൗഫൽ (സൗദി ഹൈൽ), അൻഷീല (ചെങ്ങളായി), റിസാൻ (കുറുമത്തൂർ). ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വളക്കൈ ഖബർസ്ഥാനിൽ.