കുറ്റ്യാടി: സി.പി.എം മുൻ ജില്ല കമ്മിറ്റി അംഗവും ദീർഘകാലം കുന്നുമ്മൽ ഏരിയ സെക്രട്ടറിയുമായിരുന്ന തൊട്ടിൽപാലത്തെ കെ. കൃഷ്ണൻ (74) നിര്യാതനായി. കാവിലുമ്പാറ പഞ്ചായത്ത് സഹകരണ ബാങ്ക് ജീവനക്കാരൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി, കർഷകത്തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റി മെംബർ, കക്കട്ടിൽ റൂറൽ കോഓപറേറ്റിവ് ബാങ്ക് പ്രസിഡന്റ്, റബ് കോഡയറക്ടർ ബോഡ് മെംബർ, കാവിലുമ്പാറ ഗ്രാമപഞ്ചായത്ത് മെംബർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. തോട്ടക്കാട് മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: പരേതയായ മന്നി. സഹോദരങ്ങൾ: ജാനു, പരേതരായ കുഞ്ഞിരാമൻ, കല്യാണി.