എകരൂൽ: തേനാക്കുഴി അയമാട്ട് റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ എ. ശങ്കരൻ നായർ (83) നിര്യാതനായി. ഐ.എൻ.ടി.യു.സി ഭാരവാഹിയും ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്റർ ഉണ്ണികുളം രക്ഷാധികാരിയുമാണ്. ഭാര്യ: പത്മാവതി അമ്മ. മക്കൾ: സുഷമ, രാധാകൃഷ്ണൻ (എസ്.ഐ, കാക്കൂർ പൊലീസ് സ്റ്റേഷൻ). മരുമക്കൾ: സന്ധ്യ (ഓമശ്ശേരി), പരേതനായ കരുമല കയറ്റുകണ്ടി മോഹനൻ (വട്ടോളി ബസാർ). സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി അമ്മ (പനങ്ങാട്), പരേതരായ കുഞ്ഞിരാമൻ നായർ (കിനാലൂർ എസ്റ്റേറ്റ്), കുഞ്ഞിലക്ഷ്മി അമ്മ (കറ്റോട്), കാർത്യായനി അമ്മ (കറ്റോട്). സഞ്ചയനം വ്യാഴാഴ്ച.