തൃക്കരിപ്പൂർ: കേരള ഗ്രന്ഥശാല സംഘത്തിന്റെ കാസർകോട് ജില്ലയിലെ ആദ്യകാല അമരക്കാരനും സോഷ്യലിസ്റ്റും റിട്ട. പ്രധാനാധ്യാപകനുമായ എം.വി. ചെറിയമ്പു (82) നിര്യാതനായി. 1987-1991 വരെ കേരള ഗ്രന്ഥശാല സംഘം കാസർകോട് ജില്ല സെക്രട്ടറിയായി പ്രവർത്തിച്ചു. 1994 മുതൽ അഞ്ചുവർഷം പ്രഥമ ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറിയായിരുന്നു. സമ്പൂർണ സാക്ഷരത യജ്ഞത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് പ്രോജക്ട് ഓഫിസറായി പ്രവർത്തിച്ചു. ഉദിനൂർ സൗത്ത് ഇസ്ലാമിയ എ.എൽ.പി സ്കൂൾ പ്രധാനാധ്യാപകനായി വിരമിച്ചു. തൃക്കരിപ്പൂർ എടാട്ടുമ്മൽ സ്വദേശിയാണ്. ഭാര്യ: കെ. വല്ലി. മക്കൾ: മായ (ഹൈദരാബാദ്), താര (ചെറുവത്തൂർ), തനൂജ് (ഇലക്ട്രിക്കൽ എൻജിനീയർ), മഹീജ് (ദുബൈ വിമാനത്താവളം). മരുമക്കൾ: ഭാസ്കരൻ (ഹൈദരാബാദ്), കൃഷ്ണൻ, അനു(എൻജിനീയർ, കെ.എസ്.ഇ.ബി പിലിക്കോട്), ശിൽപ (ദുബൈ). സഹോദരങ്ങൾ: കൃഷ്ണൻ (മുൻ പ്രവാസി), രാധ, പരേതരായ രാമൻ കാരണവർ, കുഞ്ഞപ്പൻ (പി.ഡബ്ലു.ഡി കോൺട്രാക്റ്റർ), ഗോവിന്ദൻ.