മുഴപ്പിലങ്ങാട്: കുളം ബസാർ ശാദുലിയ ജുമാമസ്ജിദിന് സമീപം അൽമാസിൽ (തലശ്ശേരി ജൂബിലി റോഡിൽ തറാൽ കുടുംബാംഗം) മുഹമ്മദലി (64) നിര്യാതനായി. തിങ്കളാഴ്ച രാവിലെ കതിരൂർ ആറാം മൈലിലെ പഞ്ചായത്ത് കുളത്തിൽ പതിവ് നീന്തലിൽ ഏർപ്പെടവേ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. നേരത്തേ ജപ്പാനിലും യു.കെയിലും ജോലി ചെയ്തിരുന്നു.
ഭാര്യ: സാബിറ (സൈദാർ പള്ളി പഠിപ്പുരക്കൽ കുടുംബാംഗം). മക്കൾ: വാഖിഫ്, ഫർഷിദ, ഹിബ. മരുമക്കൾ: നഈം(സൗദി), ഹിഷാം (ബഹ്റൈൻ).