പെരിന്തൽമണ്ണ: കക്കൂത്ത് കുറ്റീരി അബൂബക്കറിന്റെ മകൻ ഹസ്സൻ (60) നിര്യാതനായി. പെരിന്തൽമണ്ണ കോഓപറേറ്റിവ് മാർക്കറ്റിങ് സൊസൈറ്റി മുൻ ജീവനക്കാരനും പെരിന്തൽമണ്ണ കാദറലി ക്ലബ് എക്സിക്യൂട്ടിവ് കമ്മിറ്റി മെംബറുമായിരുന്നു.
മാതാവ്: പുളിക്കത്തൊടി ചെറളിൽ ഹവ്വാഉമ്മ (കട്ടുപ്പാറ). ഭാര്യ: ഉമൈവ കൂട്ടപ്പിലാവിൽ (കൊളത്തൂർ). മക്കൾ: യാസിർ, യാഷിക്ക്, റഹീസ്. മരുമക്കൾ: ദുആ ഫാത്തിമ, ഷഹന കോരംതൊടിക (നിലമ്പൂർ).