കോട്ടിക്കുളം: ആലംപാടിയിലെ പൗരമുഖനും വ്യവസായിയുമായിരുന്ന കരോടി അബ്ദുല്ലയുടെ മകൻ കരോടി അബൂബക്കർ (68) നിര്യാതനായി. നിരവധി കാലം ഗൾഫിലും നാട്ടിലും ട്രാവൽ മേഖലകളിലും പ്രവർത്തിച്ച അബു ഹൃദയസംബന്ധമായ അസുഖം മൂലം പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: സഫിയ. മക്കൾ: ശരീഫ് (ഖത്തർ), സമീർ, ശംസീർ, ഷഹാന, ഷംന. സഹോദരങ്ങൾ: സുലൈമാൻ, ഹുസൈൻ, ഹമീദ്, ബീഫാത്വിമ, പരേതരായ അഡ്വ. കരോടി അബ്ദുൽ ഖാദർ, മുഹമ്മദ്, അബ്ദുൽ റഹിമാൻ.