കാസർകോട്: കാസർകോട് പഴയ ബസ് സ്റ്റാൻഡ് ക്രോസ് റോഡിലെ ഫസൽ ഫൂട്ട് വെയർ ഉടമ പുലിക്കുന്ന് ടൗൺ ഹാളിന് സമീപം ചൂരി കോമ്പൗണ്ട് നൂർ വില്ലയിൽ മുഹമ്മദ് ഹാജി പിടിയേക്കാരൻ എന്ന മാമുവിന്റെ ഭാര്യ സൈനബ ഹജ്ജുമ്മ (78) നിര്യാതയായി. പരേതരായ സി. അബ്ദുല്ല ഹാജി എന്ന ചൂരി ഹാജിയുടെയും (അവിഭക്ത കണ്ണൂർ ജില്ല മുസ്ലിം ലീഗ് ട്രഷർ) കെ.സി. മറിയുമ്മയുടെയും മകളാണ്. മക്കൾ: സുബൈർ (ഫസൽ ഫൂട്ട് വെയർ), ലത്തീഫ്, ഫസൽ (ഫസൽ ഫൂട്ട് വെയർ), നിഷ, ആബിദ. മരുമക്കൾ: വാഹിദ് ചെമനാട്, അബ്ദുല്ല ഹാജി മംഗളൂരു, സെമിമ ബജ്പെ, നൂർജഹാൻ കോട്ടിക്കുളം, സാജിദ മഞ്ചേശ്വരം. സഹോദരങ്ങൾ: സി.എ. അബ്ദുൽ ഹമീദ്, ഉസ്മാൻ ചൂരി, സി.എ. റുഖിയ, സി.എ. ഹാജറ, ബഷീർ ചൂരി, സി.എ. ഫാത്തിമാബി, സി.എ. അസ്മാബി, അഷറഫ്, സി.എ. സമീറ, സി.എ. അയ്യൂബ്, പരേതരായ സി.എ. മഹമൂദ്, അസീസ് ചൂരി.