കണ്ണൂർ: പള്ളിക്കുന്ന് ഇടച്ചേരിയിലെ പരേതനായ റിട്ട. മുനിസിപ്പൽ ജീവനക്കാരനായ അനന്ദന്റെയും ലീല ടീച്ചറുടെയും (കോർജൻ യു.പി സ്കൂൾ) മകനായ കെ.കെ. ശ്രീനിവാസൻ (കൂക്കിരി -86) നിര്യാതനായി. കണ്ണൂർ സ്പിരിറ്റ് യൂത്ത് ക്ലബിന്റെയും കണ്ണൂർ ലക്കി സ്റ്റാർ ക്ലബിന്റെയും സംഘാടകനും റിട്ട. കണ്ണൂർ മുനിസിപ്പൽ ജീവനക്കാരനുമായിരുന്നു. കണ്ണൂർ സെൻട്രൽ ലയൺസ് ക്ലബ് ട്രഷറർ, കണ്ണൂർ ജില്ല ഷട്ടിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ്, തീയ മഹാസഭ ജില്ല ജോയന്റ് സെക്രട്ടറി, രാജീവ് ഗാന്ധി ഫൗണ്ടേഷൻ രക്ഷാധികാരി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ മധുമൽ പ്രേമകുമാരി. മക്കൾ: കൂക്കിരി രാജേഷ് (കൗൺസിലർ കണ്ണൂർ കോർപറേഷൻ, ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്), സ്വപ്ന (ബോംബെ), രഹന (അഴീക്കോട്), കെ.പി. ഷാജ് (ബിസിനസ്). മരുമക്കൾ: ബസന്ത് (ബോംബെ), അനിൽ കുമാർ (ചന്ദ്രതാര ഇവന്റ് അഴീക്കോട്), രേഖ (മാട്ടൂൽ സർവിസ് സഹകരണ ബാങ്ക്), റിജുല (ഇരിട്ടി). സഹോദരങ്ങൾ: ഹരിദാസൻ (കാനഡ), ജയപാലൻ (കാനഡ), സുന്ദര രാജ് (കാനഡ), പരേതരായ പവിത്രൻ, ഗിരിജ, സത്യവതി (റിട്ട. ചെങ്ങിനിപ്പടി സ്കൂൾ അധ്യാപിക), പ്രസന്നരാജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്.