അഗളി: അരിവാൾ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. ഷോളയൂർ കാരയൂർ ഉന്നതിയിലെ മല്ലന്റെ മകൻ സൂര്യയാണ് (22) മരിച്ചത്.
ഒക്ടോബർ അഞ്ചിന് കടുത്ത കൈകാൽ വേദനയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഒരാഴ്ച കിടത്തി ചികിത്സിച്ചശേഷം ഡിസ്ചാർജ് ചെയ്തെങ്കിലും വീണ്ടും വേദന കടുത്തതോടെ ഒക്ടോബർ 13ന് അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോയമ്പത്തൂരിൽ സ്കാനിങ് നടത്തി തിരിച്ചെത്തിയ സൂര്യയെ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് റഫർ ചെയ്തു.
ഒക്ടോബർ 15ന് രാവിലെ 6.45ന് സൂര്യ മരിച്ചു. മൃതദേഹം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പിതാവ്: മല്ലൻ. മാതാവ്: ലീല. സഹോദരങ്ങൾ: മണി, രാമൻ.